എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവഞ്ചാലിസം പത്താമത് ബാച്ചിന് തുടക്കമായി
കോഴഞ്ചേരി: എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ പത്താമത് ബാച്ച് പ്രാർത്ഥിച്ച് സമർപ്പിച്ചു. എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം രജിസ്ട്രാറായി സേവനമനുഷ്ഠിക്കുന്ന ബ്ലെസ്സൻ തോമസിന്റെ അദ്ധ്യഷതയിൽ നടന്ന മീറ്റിംഗ് ESCE ചെയർമാൻ കാച്ചാണത്ത് വർക്കി എബ്രഹാം പ്രാർത്ഥിച്ചു സമർപ്പിച്ചു. പാസ്റ്റർ ജിജി ചാക്കോ മുഖ്യ സന്ദേശം നൽകി. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര, ബെൻസൺ വർഗീസ് (അഡ്മിനിസ്ട്രേറ്റ, എക്സൽ മിനിസ്ട്രീസ്), ബ്ലെസ്സൺ പി ജോൺ, കിരൺ കുമാർ (മിനിസ്ട്രി ഇൻ ചാർജ്), ഗ്ലാഡ്സൺ ജെയിംസ്, സ്റ്റാൻലി എബ്രഹാം, ഡെന്നി ജോൺ, മാത്യു വർഗീസ്, പ്രീതി ബിനു എന്നിവർ ആശംസകൾ അറിയിച്ചു.