രാജു വർഗ്ഗീസിന് ഇരട്ട പദവി
തിരുവനന്തപുരം: ദൂരദർശൻ ആകാശവാണി എന്നിവയുടെ തിരുവനന്തപുരം നിലയങ്ങളുടെ തലവനായി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാജു വര്ഗീസിനെ നിയമിച്ചു. പ്രസാർ ഭാരതിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളുടെ വാണിജ്യ വിഭാഗത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ദൂരദർശൻ ആകാശവാണി പ്രക്ഷേപണ ചരിത്രത്തിൽ ഇത്ആദ്യമായാണ് ഇരു സ്ഥാപനങ്ങൾക്കുമായി ഒരു മേധാവിയെ നിയമിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയുടെ തലവനായി പ്രവർത്തിച്ചു വരുമ്പോഴാണ് ഈ പദവി ലഭിക്കുന്നത്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയറിംഗ് സെർവിസ്സ് 1989 ബാച്ചിലെ ഉദ്യോഗസ്ഥനാണ് രാജു വര്ഗീസ്. അച്ചാ സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കിൽ, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ കുടുബാംഗമാണ്. പരേതനായ എം ടി വര്ഗീസ് പിതാവും മാതാവ് അന്നമ്മ വര്ഗീസുമാണ്. മുണ്ടിയപള്ളി ശാലേം ഐപിസി സഭ മാതൃ സഭയും, തിരുവനന്തപുരം താബോർ ഐപിസി സഭാ അംഗവുമാണ് രാജു വര്ഗീസ്.