വാഹനാപകടത്തിൽ പരിക്കേറ്റ അനു സാറ ആലി (17) മരണമടഞ്ഞു
കോട്ടയം: പ്ലസ് വൺ പരീക്ഷയ്ക്കായി സഹോദരനോടൊപ്പം സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ അപകടത്തിൽ പെട്ട് കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ – സിസിലി ദമ്പതികളുടെ മകൾ അനു സാറ ആലി (17) മരണമടഞ്ഞു. സംസ്കാരം നാളെ 12 മണിക്ക് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് ശേഷം 2 മണിക്ക് റ്റി പി എം കഞ്ഞിക്കുഴി സഭാഹാളിൽ ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് സഭാ സെമിത്തേരിയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരിച്ചത്.
കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷക്കായി സ്കൂളിലേക്ക് സഹോദരൻ അഡ്വിൻ (20) നോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ കൊല്ലാട് കളത്തിക്കടവിൽ വച്ചാണ് ഇന്നലെ രാവിലെ 9 മണിയോടെ എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിച്ച് ഇരുവർക്കും അതിഗുരുതരമായി പരുക്കേറ്റത്. അഡ്വിനും കണ്ണിനും, കഴുത്തിനും,കാലുകൾക്കും പരിക്കേറ്റ് ചികിത്സയിലാണ്. ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഡ്വിനെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രിയ മകന്റെ പൂർണ്ണ സൗഖ്യത്തിനായി ഏവരും പ്രത്യേകം പ്രാർത്ഥിക്കുക.




- Advertisement -