ഏ.ജി അടൂർ സെക്ഷൻ: പവർ കോൺഫറൻസ്

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 24 വെള്ളിയാഴ്ച പകൽ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ അടൂർ ടൗൺ ഏ. ജി ചർച്ചിൽ വെച്ച് പവർ കോൺഫറൻസ് നടക്കും.
അടൂർ സെക്ഷൻ പ്രസ്ബിറ്റർ റവ.ജോസ് റ്റി. ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഏ. ജി മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് റവ. റ്റി. ജെ. ശാമുവേൽ പുനലൂർ ദൈവ വചനം ശുശ്രുഷിയ്ക്കും.
അടൂർ സെക്ഷൻ ക്വയർ ആരാധനയ്ക്കും, സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ് വർഗീസ്, ട്രഷറാർ സന്തോഷ്‌.ജി, കമ്മിറ്റി അംഗങ്ങളായ ബ്രദർ ഏ. കെ. ജോൺ,ബ്രദർ. പി. ഡി. ജോണികുട്ടി എന്നിവർ യോഗത്തിനും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply