ഡോ. ജോർജ്ജ് വെർവർ നയിക്കുന്ന സെമിനാറും മിഷൻ ചലഞ്ചും ജൂൺ 16ന്
കോട്ടയം: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷന്റെ (O.M.) സ്ഥാപകൻ ഡോ. ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ജൂൺ 16ന് വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.
ഇന്ത്യയെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച ജോർജ് വെർവർ 84 വയസിലേക്ക് പ്രവേശിക്കുകയാണ്. അതിനാൽ ഈ യോഗത്തിൽ വെച്ച് ഇന്ത്യയിലെ വിവിധ സഭാ/ സംഘടനാ നേതാക്കളായ ഡോ. ടി. വൽസൻ എബ്രഹാം (I.P.C), പാസ്റ്റർ ടി.ജെ. സാമുവൽ (A.G.), ബ്രദർ. പി. ജീ. വർഗ്ഗീസ് (I.E.T), പാസ്റ്റർ ജോൺ തോമസ് (Sharon) , ഡോ. ഒ.എം. രാജുക്കുട്ടി (W.M.E) ഡോ. കെ. മുരളീധർ (Tribal Mission & I.C.P.F) തുടങ്ങിയവർ പ്രാർത്ഥനാ ആശംസകൾ നേരും. തുടർന്ന് വെർവർ സംസാരിക്കും.
സൂം ഐഡി: 339 220 0496
പാസ് വേഡ്: 323637