മണർകാട് ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ ഉണർവ് യോഗങ്ങൾ ജൂൺ 13 മുതൽ
കോട്ടയം: മണർകാട് ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ ഉണർവ് യോഗങ്ങൾ ജൂൺ 13 മുതൽ 19 വരെ മണർകാട് സഭഹാളിൽ വെച്ച് ദിവസവും രാവിലെ 10മുതൽ 1 മണി വരെയും വൈകുന്നേരം 6 മണി മുതൽ 9 വരെയും നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ, പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട), പാസ്റ്റർ എബി എബ്രഹാം ( പത്തനാപുരം ), പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ എബിൻ എബ്രഹാം (റാന്നി) തുടങ്ങിയവർ പ്രസംഗിക്കും.