കേരള ഫുട്ബോൾ ടീമിന്റെ അഭിമാനമായിരുന്ന ലേണൽ തോമസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിട പറയുന്നു
തൃശൂർ: നീണ്ട 30 വർഷത്തെ കായിക ജീവിതത്തിൽ നിന്ന് ലേണൽ തോമസ് വിരമിച്ചു. പ്രായം തളർത്താത്ത ചുറുചുറുക്കുമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം നിരവധി ക്ലൂബ്ബ്കളിൽ ബൂട്ട് അണിഞ്ഞിരുന്ന 46 കാരൻ ഇനി ഗ്രൗണ്ടിൽ ഇല്ല.
ഫിറ്റ്നസിന്റെ പര്യായമായ ലേണൽ തോമസ് ഒരു കാലത്ത് കേരള ഫുട്ബോൾ ടീമിന്റെ കരുത്തുറ്റ ഡിഫൻഡർ ആയിരുന്നു. ഡിഫൻഡർ ആയിരുന്നു എങ്കിലും എല്ലാ പൊസിഷനിലു അദ്ദേഹം മികവ് പുലർത്തിയിരുന്നു. 5 വർഷം കേരളത്തിന് വേണ്ടി ബൂട്ട് അണിഞ്ഞു.
2004 ലെ സന്തോഷ് ട്രോഫി കേരളത്തിലേക്ക് എത്തിച്ചതിൽ നിർണ്ണായക പങ്കു വഹിച്ച കായികതാരം ആയിരുന്നു ലേണൽ.
എസ് ബി ടി ഇൽ വർഷങ്ങളോളം ബൂട്ട് അണിഞ്ഞു.
യുവ തലമുറയുടെ കൂടെ കായികക്ഷമതക്ക് ഒട്ടും മങ്ങലേൽക്കാതെ ആവേശത്തോടെ ഈ പ്രായത്തിലും കളിക്കുന്ന ലേണൽ കാണികൾക്ക് ആവേശവും തൃശ്ശൂർകാർക്ക് അഭിമാനവും ആയിരുന്നു.
അസ്സെംബ്ലിസ് ഓഫ് ഗോഡ് തൃശൂർ ടൗൺ എ ജി സഭയിലെ അംഗമാണ് ലേണൽ തോമസും കുടുംബവും.
കേരള സ്പോർട്സ് കോലിഷൻ എന്ന മിനിസ്ട്രിയുടെ അമരക്കാരനും ആണ് ലേണൽ തോമസ്.