ഐ പി സി നിലമേൽ സെന്റർ പി വൈ പി എയുടെ പ്രവർത്തനോത്ഘാടനവും വിദ്യാഭ്യാസ സഹായ വിതരണവും
നിലമേൽ: ഐ പി സി നിലമേൽ സെന്റർ പി വൈ പി എ 2022 – 2025 വർഷങ്ങളിലെ പ്രവർത്തനോത്ഘാ ടനവും വിദ്യാഭ്യാസ സഹായ വിതരണവും നടന്നു. പാസ്റ്റർ യോഹന്നാൻ ജോർജിന്റെ അധ്യക്ഷതയിൽ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജി തോമസ്കുട്ടി ഉദ്ഘടാനം നിർവഹിച്ചു. പി വൈ പി എ സ്റ്റേറ്റ് സെക്രട്ടറി സുവി. ഷിബിൻ ജി.സാമൂവേൽ മുഖ്യ സന്ദേശം നൽകി. മേഖല പി വൈ പി എ സെക്രട്ടറി ഷിബിൻ ഗിലയാദ് സന്നിഹിതനായിരുന്നു. സുവി. മനേഷ് ബി, സനു, ജോബി എം, പ്രകാശ് എന്നിവർ നേതൃത്വം നൽകി.