ഐ.പി.സി. താബോർ തിരുവനന്തപുരം: സ്കൂൾ കിറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം: ഐ പി സി തബോർ സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മേഖലയിൽ ഉള്ള അർഹരായകുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. ഇന്ന് നടന്ന സഭാ ആരാധനയ്ക്ക് ശേഷം, സഭാ ശുശ്രുഷകൻ പാസ്റ്റർ വി പി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ചാണ് കിറ്റുകൾ വിതരണം ചെയ്തത്.
വിവാഹ സഹായം, മെഡിക്കൽ സഹായം, വിദ്യാഭ്യാസ സഹായം, തുടങ്ങി കർതൃ ശുശ്രുഷയിൽ ആയിരിക്കുന്ന സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ വളരെ മുന്നിലാണ് താബോറിന്റെ ജീവകാരുണ്യ പ്രവർത്തനം . താബോർ സഭയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കിറ്റ് വിതരണ യോഗത്തിൽ ബ്രദർ പി.ജോർജ്ജ് ചാരിറ്റിയുടെ പ്രവർത്തനത്തെ കുറിച്ച് വിശദികരിച്ചു.
സഭാ സെക്രട്ടറി ബ്രദർ. ബിനു വി ജോർജ് സ്വാഗതം പറഞ്ഞു., ബ്രദർ. ബിനു ജോർജ് നന്ദി പറയുകയും ചെയ്തു. വിവിധ സഭകളിലെ നിർദ്ധരാരായ 50 കുഞ്ഞുങ്ങൾക് 1500 രൂപ വിലയുള്ള സ്കൂൾ കിറ്റുകളാന്ന് വിതരണം ചെയ്തു. പാസ്റ്റർ KS ചക്കോ . ബ്രദർ ഫിന്നി സഖറിയ, ബ്രദർ പ്രസാദ് O J, എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply