ഡോ. സാബു പോൾ ഖത്തർ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു.
KE NEWS DESK | Doha
ഖത്തര്‍: പാസ്റ്റർ ഡോ. സാബു പോൾ ഖത്തർ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ്. 25 വര്‍ഷത്തില്‍ അധികമായി ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സഭാ ശുശ്രൂഷകനായും, സന്‍ഡേ സ്കൂള്‍, സി.ഇ.എം ന്റെയും ഔദ്യോഗിക ചുമതലകളും വഹിച്ചിട്ടുണ്ട്. ഒമാനില്‍ രണ്ടു വര്‍ഷം സഭാ ശുശ്രുഷ ചെയ്തിടുണ്ട്. ഇപ്പോള്‍ വൈറ്റില സഭയുടെ ശുശ്രൂഷ നിര്‍വഹിച്ചതിന് ശേഷമാണ് ദോഹയില്‍ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രുഷകനായി എത്തിയിരിക്കുന്നത്. പെന്റികോസ്റ്റൽ തിയോളോജിയില്‍ ഡോക്ടറേറ് ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ലീന സാബു, മക്കള്‍: ജോയല്‍, എയ്ജള്‍. നിലവിലെ ശുശ്രൂഷകന്‍ പാസ്റ്റർ പ്രേം കുമാർ കഴിഞ്ഞ 14 വര്‍ഷത്തെ ശുശ്രൂഷ നിര്‍വഹണത്തിനു ശേഷമാണ് കടന്നു പോക്കുന്നത്.