ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്: 1000 വിശദീകരണ യോഗങ്ങൾക്ക് തുടക്കമായി
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ്റെ ഭാഗമായി സാമൂഹിക തിന്മകൾക്കെതിരെ നടത്തുന്ന 1000 ബോധവത്ക്കരണ യോഗങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മുളക്കുഴ ജംഗ്ഷനിൽ ദേശിയ ചെയർമാനും സംസ്ഥാന അധ്യക്ഷനുമായ പാസ്റ്റർ സി സി തോമസ് നിർവ്വഹിച്ചു.
ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർന്മാരായ സജി ജോർജ്, പി ജി മാത്യൂസ്, ഡോ. ഷിബു കെ മാത്യു, സാംകുട്ടി മാത്യു, ഷൈജു തോമസ്, മാത്യൂ ബേബി, ബ്രദർ ജോസഫ് മറ്റത്തുകാല എന്നിവർ ഉൾപ്പെടെ ചെങ്ങന്നൂർ, കുമ്പനാട് സെൻ്ററുകളിൽപ്പെട്ട നിരവധി പാസ്റ്റർന്മാരും വിശ്വാസികളും പങ്കെടുത്തു.
പാസ്റ്റർ മോൻസിയുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ബാൻഡ് സെറ്റ് പെർഫോമൻസും നടന്നു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള നയപ്രഖ്യാപന – വിശദീകരണ സമ്മേളനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന ലഹരി വർജ്ജന മിഷൻ, വിമുക്തിയുടെ പ്രചാരകനും പ്രവർത്തകനുമായ ഡേവിഡ് ഏബ്രഹാം ഹാമിൻ്റെ സഹകരണത്തോടെയായിരുന്നു പ്രോഗ്രാം നടന്നത്.