ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 1000 പരസ്യയോഗങ്ങൾ നടത്തുന്നു; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുളക്കുഴയിൽ.
ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് ശതാബ്‌ദി കൺവൻഷനോടനുബന്ധിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം1000 പരസ്യയോഗങ്ങൾ നടത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 28 ശനിയാഴ്ച ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ജംഗ്ഷനിൽ വെച്ച് നടത്തപ്പെടുന്നു.
ചർച്ച് ഓഫ് ഗോഡ് ദേശിയ അധ്യക്ഷനും കേരളാ സ്റ്റേറ്റ് ഓവർസിയറുമായ പാസ്റ്റർ സി. സി. തോമസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.