മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്ന് തൃശ്ശൂരിൽ
തൃശ്ശൂർ: പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്ന് (മെയ് 24) തൃശ്ശൂർ, അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 09.00 മണിക്ക് പാസ്റ്റർ പി വി ചുമ്മാറിന്റെ പ്രാർത്ഥനയോടെ ആത്മനിറവിൽ ആരംഭിച്ചു. പവർവിഷൻ ടി വി മാനേജിങ്ങ് ഡയറക്റ്റർ റവ. ആർ. എബ്രഹാം പ്രാരംഭ സന്ദേശം നൽകി.
തുടർന്ന് പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ അവർകൾ ദൈവ വചനം ശുശ്രൂഷിച്ചു. പരിശുദ്ധാത്മാ നിലവിലുള്ള ആരാധനകൾക്ക് പവർവിഷൻ ക്വയർ നേതൃത്വം നൽകുന്നു. പവർവിഷനിലെ മറ്റ് പാസ്റ്റർമാരായ പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജൂ പൂവക്കാല, കെ സി ശാമുവേൽ, പ്രിൻസ് തോമസ് റാന്നി, ഷാജി എം പോൾ, അനീഷ് തോമസ് എന്നിവരെ കൂടാതെ കൃപാവരപ്രാപ്തന്മാരായ നിരവധി ദൈവദാസന്മാർ ശുശ്രൂഷിക്കുന്നു. സുവിശേഷ മഹായോഗത്തോടെ രാത്രി 09.00 മണിക്ക് സമാപിക്കും.