ശാരോൻ സൺഡേ സ്കൂൾ ടീൻസ് ക്യാംപ് ആരംഭിച്ചു
കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ടീനേജ് വിദ്യാർഥികൾക്കായി ‘തിരിച്ചറിവ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ടീൻസ് ക്യാംപിന് ആരംഭമായി. ഇന്ന് രാവിലെ 9.30ന് കൊല്ലം മൺറോതുരുത്ത് മാർത്തോമ്മാ ധ്യാനതീരം ക്യാംപ് സെൻ്റ്റിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഐ.ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോഷി തോമസ് സ്വാഗതം പറഞ്ഞു. ക്യാംപ് കോർഡിനേറ്റർ പാസ്റ്റർ സനു ജോസഫ് ക്യാംപിനെ സംബന്ധിച്ച് വിശദീകരണം നൽകി. പാസ്റ്റർ സിബിൻ കുര്യൻ ഗാനശുശ്രൂഷ നയിച്ചു.’Fight For Faith’ എന്നതാണ് ക്യാംപ് തീം. തുടർന്നു നടക്കുന്ന സെഷനുകളിൽ ഡോ. സജി കെ.പി., ഡോ. ഐസക് തോമസ്, ഡോ. സുമ നൈനാൻ, പാസ്റ്റർ ജയിസ് പാണ്ടനാട്, പാസ്റ്റർ ജയ്മോൻ ഏബ്രഹാം എന്നിവർ ക്ലാസുകൾ നയിക്കും. ക്യാംപ് നാളെ ഉച്ചയ്ക്ക് സമാപിക്കും.




- Advertisement -