ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ട്രെയിനിംഗ് ക്യാമ്പ്
ബാംഗ്ലൂർ: യുവജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്താൻ താല്പര്യമുള്ളവർക്കായി
ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
മെയ് 23 രാവിലെ പത്തു മുതൽ 25 ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിൽ
പതിനാലിനും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
കഴിഞ്ഞ ഏഴു വർഷമായി ക്രമികൃതമായ സിലബസേടു സഭാ സംഘടനാ വ്യത്യാസം കൂടാതെ ലൈഫ് ലൈറ്റ് മിനിസ്ട്രിസ് യുവജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്നുണ്ട്.
യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഈ ട്രെയിനിങ് ക്യാമ്പ് പ്രയോജനപ്പെടും.
1000 രൂപയാണ് ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫീസ്