ബിഷപ് തോമസ് മാർ അന്തോണിയോസ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് അധ്യക്ഷൻ
KE News Desk I Delhi
ന്യൂഡൽഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു ബിഷപ്പുമാർ കൂടി. ഡൽഹി - ഗുഡ്ഗാവ് ഭദ്രാസനത്തിൽ ബിഷപ് തോമസ് മാർ അന്തോണിയോസ് പുതിയ അധ്യക്ഷനാകും. പൂനെ സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാനായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
മലങ്കര കത്തോലിക്കാ സുവിശേഷ സംഘം ഡയറക്ടർ റവ.ഡോ. ആന്റണി കാക്കനാട്ട് തിരുവനന്തപുരത്ത് സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കൂരിയ മെത്രാനാകും.
മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ റവ.ഡോ. മാത്യു മനക്കരക്കാവിൽ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാനാകും.