പി.വൈ.പി.എ സംസ്ഥാന കൺവൻഷൻ മെയ് 23 മുതൽ പത്തനാപുരത്ത്
കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന കൺവൻഷന് തുടക്കമാകുന്നു.
മെയ് 23, 24, 25 തീയതികളിൽ മലയോര പട്ടണമായ പത്തനാപുരത്ത് ക്രൗൺ ഓഡിറ്റോറിയത്തിൽ വെച്ച് കൺവൻഷൻ നടത്തപ്പെടുന്നു.
ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന ആത്മീക സംഗമത്തിൽ സുപ്രസിദ്ധ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ വൈഭവ് കപൂർ, പഞ്ചാബ്, പാസ്റ്റർ പോൾ മാത്യു, ഉദയപ്പൂർ എന്നിവർ മുഖ്യ അതിഥികളായിരിക്കും.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ്, പാസ്റ്റർ ജോസഫ് വില്ല്യംസ് (യു.എസ്. എ), പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവരും ദൈവവചനത്തിൽ നിന്നും വിവിധ സെഷനുകൾ പ്രസംഗിക്കും.
സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജ് കൂടാതെ പ്രമുഖ ക്രൈസ്തവ ഓൺലൈൻ ചാനലുകളിൽ കൺവെൻഷൻ തത്സമയ സംപ്രേക്ഷണമുണ്ടാകും .