ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ കുറിച്ചി സഭയുടെ ത്രിദിന ബൈബിൾ ക്ലാസ്സ്
കുറിച്ചി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13, 14, 15 തീയതികളിൽ വൈകുന്നേരം 7 മുതൽ 9 വരെ കുറിച്ചി പുത്തൻ പള്ളിയ്ക്ക് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭാഹാളിൽ വെച്ച് ‘വിശ്വാസത്തിനായി പോരാടുക’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സ് നടക്കും. പാസ്റ്റർ എബി ഏബ്രഹാം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ റെജി. പി. കുരുവിള നേതൃത്വം നൽകും.