റോയി കെ. യോഹന്നാന് ഏഷ്യാനെറ്റ് പുരസ്കാരം
കുവൈറ്റ്: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹിക പ്രവർത്തനായ പന്തളം സ്വദേശി റോയി കെ. യോഹന്നാനെ ഏഷ്യാനെറ്റിന്റെ സെപ്ഷ്യൽ ജൂറി പുരസ്കാരം.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ
ഫർവാനിയ ഹോസ്പിറ്റലിൽ നേഴ്സിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന റോയി കെ. യോഹന്നാന്റെ സാമൂഹിക സാംസ്കാരിക സംഭാവനകളും കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങളും ജൂറി വിലയിരുത്തി.
25 വർഷത്തിലധികമായി നേഴ്സിംങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന റോയി ഒരു മികച്ച സംഘാടകനും വാഗ്മിയുമാണ്.
ഇപ്പോൾ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഇൻ കുവൈറ്റ് (എൻ. ഇ. സി.കെ.) കോമൺ കൗൺസിൽ സെക്രട്ടറിയായും
ഏഴു പതിറ്റാട്ടു പിന്നിടുന്ന കെ.റ്റി.എം. സി.സി യുടെ ജൂബിലി കൺവിനറായും
ചെങ്ങന്നൂർ കൊല്ലകടവിൽ ഭിന്നശേഷിക്കാർക്കായി നടത്തി വരുന്ന മാത്തുണ്ണീ മാത്യുസ് ട്രയിനിംങ്ങ് സെന്ററിന്റെ ഗുഡ് എർത്ത് ട്രസ്റ്റ് പ്രെമോട്ടറായുമുള്ള ചുമതലയും റോയി കെ. യോഹന്നാൻ നിർവ്വഹിക്കുന്നു.