കുവൈറ്റ്: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്‍റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലെ പ്രഥമ സംയുക്ത ആരാധനാ എന്‍.ഇ.സി.കെ ചര്‍ച്ച് & പാരിഷ് ഹാളിൽ വെച്ചു വെള്ളിയാഴ്ച വൈകിട്ടു 7 ന് നടന്നു. പാസ്റ്റർ തോമസ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് ദൈവസഭയുടെ കൊയര്‍ ആരാധനനക്കു നേതൃത്വം നൽകി. ചെയർമാൻ തോമസ് ജോർജ് 2022 ഭാരവാഹികളെ പരിചയപ്പെടുത്തി പ്രാത്ഥിച്ചു അനുഗ്രഹിച്ചു. തുടർന്ന് എവർക്കും റീജിയൻ സെക്രട്ടറി ഷൈൻ തോമസ് സ്വാഗതം ആശംസിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബിനു പി. ജോർജ് ദൈവ വചനത്തിൽ നിന്നും സംസാരിച്ചു.