ഐ പി സി തിരുവനന്തപുരം മേഖല സോദരി സമാജം: ‘ഒരു വീട്’ പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ സമർപ്പണ ശുശ്രുഷ നടന്നു
KE News Desk l Tvm, Kerala
വേളി: ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റിയുടെ ഭാഗമായി ഉള്ള ഒരു വീട് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനത്തിന്റെ സമർപ്പണ ശുശ്രുഷ മാർച്ച് 16ന് നടന്നു. തിരുവനന്തപുരം ജില്ലയിലെ വേളിയിൽ ഉള്ള നിർധനരായ ഒരു കുടുംബത്തിനാണ് ഭവനം നിർമ്മിച്ചു നൽകിയത്. ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സമർപ്പണ ശുശ്രുഷ നിർവഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നണിൽക്കുന്നതിൽ വചന ശുശ്രുഷ നടത്തി. ഐപിസി തിരുവനന്തപുരം മേഖലയിലെ സെന്റർ ശുശ്രുഷകർ, മേഖല പിവൈപിഎ, സൺഡേസ്കൂൾ ഭാരവാഹികൾ, മേഖല സോദരി സമാജം പ്രവർത്തകർ പങ്കെടുത്തു. തിരുവനന്തപുരം മേഖല സോദരി സമാജം പ്രസിഡന്റ് സിസ്. മേഴ്സി ഡാനിയേൽ, സെക്രട്ടറി സിസ് സൂസൻ ജോൺ എന്നിവർ നേതൃത്വം നൽകി.