ജയ്‌പൂർ: ജയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന “ഗ്ലോബൽ സ്പാർക്ക് അലയൻസ്” എന്ന സുവിശേഷീകരണ സംഘടനയുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് വൈകുന്നേരം 6 മണിക്ക് സൂം മാധ്യമത്തിലൂടെ നടത്തപ്പെടുന്നു. ‘Spark Storm’ A Virtual Concert എന്ന പേരിൽ നടക്കും.
പാസ്റ്റർ വൈ യോഹന്നാൻ (ജയ്പ്പൂർ) “ഗ്ലോബൽ സ്പാർക്ക് അലയൻസ്” പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവ്വഹിക്കുകയും ഡോ. സാമുവേൽ തോമസ് (കോട്ട) സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയും ചെയ്യും. പാസ്റ്റർ സുജിത് എം സുനിൽ ‘ഗ്ലോബൽ സ്പാർക്ക് അലയൻസ്’ന്റെ പ്രവർത്തന പരിപാടികളുടെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്യും.
ഭാരത സുവിശേഷീകരണ രംഗത്ത് ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ഡോ. ജെയിംസ് ചാക്കോ, പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ഡാമിയൻ ആന്റണി, പാസ്റ്റർ ജോമോൻ വർഗ്ഗീസ്, ബ്രിഗേഡിയർ ജി തോമസ്, ഡോ. ബെന്നി പ്രസാദ്, ടിനു യോഹന്നാൻ മുതലായവർ ഈ ശുശ്രൂഷകളിൽ വിവിധ നിലകളിൽ പങ്കാളിത്തം വഹിക്കുകയും ക്രൈസ്തവ സംഗീത രംഗത്തെ നിറസാന്നിധ്യം സ്റ്റീഫൻ ദേവസി, വി ജെ ട്രാവൻ, ഷെൽഡൺ ബെൻഗ്ര, ഇമ്മാനുവേൽ കെ ബി, നാരോ ഗേറ്റ് യുണൈറ്റഡ് മുതലായവർ സംഗീതശുശ്രൂഷയ്ക്കു നേതൃത്വം വഹിക്കുകയും ചെയ്യും.
ഗ്ലോബൽ അഡ്വാൻസ് എന്ന മിഷൻ സംഘടനയുമായി കൈകോർത്തുകൊണ്ടു⁶ വിവിധയിടങ്ങളിൽ സംഗീത ശുശ്രൂഷകൾ, കോൺഫ്രൻസുകൾ, നേതൃത്വ പരിശീലന പരിപാടികൾ, കൗൺസിലിങ് മുതലായവ ആസൂത്രണം ചെയ്യുന്ന ‘ഗ്ലോബൽ സ്പാർക് അലയൻസ്’ എന്ന സംഘടനയ്ക്ക് പാസ്റ്റർ സുജിത് എം സുനിൽ (ജയ്പ്പൂർ) നേതൃത്വം വഹിക്കും.