ഫീച്ചര്‍: ഹൈറെഞ്ചിൽ നിന്നും ക്രിസ്തീയ ഭക്തി ഗാനങ്ങളുമായി ഒരു ഗായകൻ | തയ്യാറാക്കിയത് : ജെ പി വെണ്ണിക്കുളം
ഇടുക്കി ഏലപ്പാറ
ഉപ്പുതറയിലെ യുവ ഗാനരചയിതാവിന്റെ ചിരകാല അഭിലാഷം സഫലമായിരിക്കുകയാണ്. വിജിത്ത് ഇടുക്കി എഴുതിയ ഗാനം കെസ്റ്ററിന്റെ സ്വരമാധുര്യത്തോടെ പുറത്തിറങ്ങിയിരിക്കുന്ന ‘സ്നേഹിതാ നീ ഒരു പാപിയാണങ്കിലും
ദൈവം എന്നും നിന്റെ കൂടെ ഉണ്ട്’എന്ന് തുടങ്ങുന്ന വരികളിൽ യൂട്യൂബിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
ചെറുപ്പം മുതൽ ഉള്ള തന്റെ ആഗ്രഹമായിരുന്നു കെസ്റ്ററിനെ നേരിട്ട് കാണണം എന്നത്. ആ ആഗ്രഹം ഈ ഗാനത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു.ഉപ്പുതറയിൽ ആനപ്പള്ളത്താണ് വിജിത് താമസിക്കുന്നത്.കുറച്ചു നാൾ സംഗീതം പഠിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ മൂലം പഠനം നിർത്തി. പിന്നീട് പാട്ടുകൾ എഴുതിയാലോ എന്ന് മനസ്സിൽ ആഗ്രഹിച്ചു. അങ്ങനെ പാട്ടുകൾ എഴുതി തുടങ്ങി. ‘ആശ്വാസമായി താതൻ അരികിൽ വരും,
അനന്തമായി താതൻ ചാരെ എത്തും’ എന്ന ഗാനം ആദ്യമായി എഴുതി വെച്ചു. ഒരു സഹോദരൻ നമുക്ക് പാട്ടു ചെയ്യാം എന്ന് പറഞ്ഞു അതും പുറത്തിറങ്ങി.
തുടർന്നും നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ അവ പ്രസിദ്ധീകരിക്കാൻ സാമ്പത്തീകം അനുവദിക്കുന്നില്ല.ഈ യുവ ഗാനരചയിതാവിനെ ഒന്നു സഹായിച്ചാൽ വീണ്ടും നിരവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു ലഭിക്കും. അങ്ങനെ ചെയ്താൽ അറിയപ്പെടാതെയിരുന്ന വിജിത്തിനെ ലോകം അറിയും. ഭാര്യ : ഫെബ വിജിത്തിന്റെ വരികൾക്ക് സംഗീതം ചെയ്യാൻ താല്പര്യം ഉള്ളവർ
ഈ നമ്പറുമായി ബന്ധപ്പെടുക.
VIJITH:
9562601809
തയ്യാറാക്കിയത് : ജെ പി വെണ്ണിക്കുളം