പാക്കിസ്ഥാനിൽ പാസ്റ്റർ വെടിയേറ്റു മരിച്ചു
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ മദീന മാർക്കറ്റിൽ ക്രസ്ത്യൻ പാസ്റ്റർ വെടിയേറ്റ് മരിച്ചു. മറ്റൊരു പാസ്റ്റർക്കു പരിക്കേറ്റു. പെഷാവർ സകല വിശുദ്ധരുടെയും പള്ളിയിലെ പാസ്റ്ററായ വില്ല്യം സിറാജാണ് വെടിയേറ്റ് മരിച്ചത്. റവ. പാട്രിക് നയീമിന് ഗുരുതരമായി പരിക്കേറ്റു. റിംഗ് റോഡിലൂടെ വാഹനത്തിൽ യാത്രചെയ്യവേയാണ് അക്രമമുണ്ടായത്. പാസ്റ്റർ സിറാജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പരിക്കേറ്റ നയീമിനെ ലേഡി റീഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.