മുൻ എ.ജി ജനറൽ സൂപ്രണ്ട് ജോർജ് ഒ വുഡ് (80) അക്കരെ നാട്ടിൽ

KE News Desk l London, UK

സ്പ്രിങ് ഫീൽഡ്/(യു.എസ്): അസംബ്ലീസ് ഓഫ് ഗോഡ് മുൻ ജനറൽ സൂപ്രണ്ട് ജോർജ് ഒലിവർ വുഡ് ജനുവരി 12 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. 80 വയസ്സായിരുന്നു.
അർബുദം ബാധിതനായി ചികിത്സയിലായിരുന്നു.
മിസോറി ആസ്ഥാനമായുള്ള യു.എസ് അസംബ്ലീസ് ഓഫ് ഗോഡിന്റെ 13 ജനറൽ സൂപ്രണ്ടുമാരിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നാലാമത്തെ സഭാനേതാവായി 2017-ൽ വുഡ് സ്ഥാനമൊഴിഞ്ഞത്.

മിഷനറിയായ ജോർജ്ജ് റോയ് വുഡിന്റെ മകനായ ജോർജ് ഒ വുഡ് ഇവാഞ്ചലിൽ നിന്ന് ബിരുദം നേടുകയും കാലിഫോർണിയയിലെ പസഡെനയിലെ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് പാസ്റ്ററൽ തിയോളജിയിൽ ഡോക്ടറൽ ബിരുദവും കാലിഫോർണിയയിലെ ഫുള്ളർട്ടണിലുള്ള വെസ്റ്റേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടി. 1967 മുതൽ അദ്ദേഹം എജിയുടെ ശുശ്രൂഷകനായി നിയമിതനായി.
കാലിഫോർണിയയിലെ കോസ്റ്റ മേസയിലുള്ള മെസ ചർച്ചിന്റെ പാസ്റ്ററായി 17 വർഷം സേവനമനുഷ്ഠിച്ചു. 1988 മുതൽ 93 വരെ സതേൺ കാലിഫോർണിയ മിനിസ്ട്രി നെറ്റ്‌വർക്കിന്റെ അസിസ്റ്റന്റ് സൂപ്രണ്ടായും 1993 മുതൽ 2007 വരെ എജിയുടെ നാഷണൽ ജനറൽ സെക്രട്ടറിയും 2007 മുതൽ 2017 വരെ
ജനറൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply