ആലപ്പുഴ: വരും ദിവസങ്ങളില്‍ കേരളത്തില്‍ സംഘര്‍ഷ സാധ്യതയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. ആലപ്പുഴ ഇരട്ടക്കൊലകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നുമാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തു.