ഡോ.കെ. മുരളീധർ & ടീം നയിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ ജനുവരി 4 ന്.
KE NEWS DESK | WAYANAD, KERALA
വയനാട്: ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ 2022 ജനുവരി 4 ചൊവ്വാഴ്ച വൈകിട്ട് 6. 30 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും.
തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ നാം ശ്രദ്ധിക്കാൻ വേണ്ടി ദൈവത്തിൻ്റെ ആലയമായ നമ്മുടെ ശരീരം തരുന്ന പല മുന്നറിയിപ്പുകളും ഉണ്ട്. പക്ഷെ പലരും അവ ഒന്നും ശ്രദ്ധിക്കാറെ ഇല്ല. ഹാർട്ട് അറ്റാക്ക് , സ്ട്രോക്, ഇൻഫക്ഷൻ തുടങ്ങി പലതും വന്ന് വളരെ പെട്ടന്ന് എത്രയോ പേർ കാലയവനികക്കപ്പുറത്തേക്ക് യാതയാകുന്നു. ആരോഗ്യകാര്യത്തിൽ നാം അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഈ സെമിനാറിൽ പങ്ക് വയ്ക്കുന്നു. കൂടാതെ ശ്രോതാക്കൾക്ക്ആരോഗ്യ പ്രശ്നങ്ങൾ ചോദ്യങ്ങളായി ചോദിക്കാം.
മിഷണറിയും ഹൃദ്‌രോഗ വിദഗദ്നുമായ ഡോ. കെ.മുരളീധർ , സഭാ പാസ്റ്ററ്റും ന്യൂറോളജിസ്റ്റുമായ ഡോ. നിഖിൽ ഗ്ലാഡ്സൺ എന്നിവർ സെമിനാർ സെഷനുകൾ നയിക്കും. മുൻ അഡീഷണൽ ചീഫ് സിക്രട്ടറി ജെയിംസ് വർഗ്ഗീസ് I.A.S (Member of Real Estate Appellate Tribunal Kerala State) സെമിനാർ ഉദ്ഘാടനം ചെയ്യും.
Meeting ID: 897 0383 8818
(Passcode ആവശ്യമില്ല)
വിവരങ്ങൾക്ക് ഫോൺ: 9447545387 ( K J Job), 94962 92764 (K K Mathew