കാൽവറി ഫെലോഷിപ്പ് മസ്കറ്റ് ഉപവാസ പ്രാർത്ഥനക്കു അനുഗ്രഹീത സമാപ്തി
പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി തീം "റീസ്റ്റോറേഷൻ"
KE NEWS DESK | MUSCAT, OMAN
മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് സഭയുടെ വർഷാവസാന ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപ്തി. ഡിസംബർ 25 ശനി മുതൽ 31 വെള്ളി വരെ റൂവിയിലെ പ്രധാന ആരാധനാലയത്തിൽ നടന്ന ഉപവാസ പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ നടന്ന കർത്തൃമേശയോടെയാണ് സമാപിച്ചത്. പാസ്റ്റർ കെ സി തോമസ് ( സഭാ പ്രസിഡന്റ്), പാസ്റ്റർ വി ടി എബ്രഹാം (ഏ ജി മലബാർ & എസ് ഐ ഏ ജി സൂപ്രണ്ട്), പാസ്റ്റർ സണ്ണി കുര്യൻ (ഐപിസി വാളകം), പാസ്റ്റർ എബ്രഹാം ജോസഫ് (ശാരോൺ ഫെലോഷിപ്പ്, നാഷണൽ പ്രസിഡന്റ്), സിസ്റ്റർ ഷൈനി തോമസ് (ശാരോൺ ഫെലോഷിപ്പ് യു കെ), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ജോബി വർഗീസ് തിരുവല്ല, പാസ്റ്റർ ടി ഇ വർഗീസ് (ഐപിസി ഹൂസ്റ്റൺ) എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ സാമുവേൽ വിൽസണും, പാസ്റ്റർ ഡാനിയേൽ നീലഗിരിയും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
31 വെള്ളിയാഴ്ച വൈകിട്ട് 10 മുതൽ 12. 30 വരെ നടന്ന ആണ്ടവസാന പ്രാർത്ഥനയ്ക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സി തോമസ് നേതൃത്വം നൽകി. പുതുവർഷ സന്ദേശത്തിലൂടെ (RESTORATION) “യഥാസ്ഥാപനം ജീവതത്തിന്റെ എല്ലാ മേഖലകളിലും” എന്ന തീം അവതരിപ്പിച്ചു.