നാളെ മുതലുള്ള രാത്രി നിയന്ത്രണം ആരാധനാലയങ്ങളിലെ ആണ്ടു അവസാന യോഗങ്ങൾക്ക് ബാധകം
തിരുവനന്തപുരം: രാത്രികാല കർഫ്യുവിന്റെ പേരിൽ ക്രൈസ്തവ ആരാധനാലയങ്ങളിൽ 31ന് നടക്കുന്ന ആണ്ടു അവസാന യോഗങ്ങൾക്കും ബാധകമാകുമെന്ന് സർക്കാർ വ്യക്തമാക്കി. കർഫ്യുവിന്റെ സാഹചര്യത്തിൽ രാത്രി 10നു മുൻപ് യോഗങ്ങൾ നടത്തണമെന്നാണു സർക്കാർ നിലപാട്.
30 മുതൽ ജനുവരി രണ്ടു വരെ സംസ്ഥാനത്തു രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണു ക്രൈസ്തവ ആരാധനാലയങ്ങളിലെ ആണ്ടു അവസാന യോഗങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. എന്നാൽ, ആണ്ടു അവസാന യോഗങ്ങൾക്ക് പ്രത്യേക അനുമതി നൽകി ഉത്തരവിറക്കാൻ സർക്കാർ തയാറാകണമെന്ന നിലപാടിലാണു സഭാ മേലധ്യക്ഷൻന്മാരും നേതാക്കന്മാരും.




- Advertisement -