മഞ്ചേരി: ക്രിസ്മസിന് തെരുവിൽ കഴിയുന്ന വർക്ക് ഭക്ഷണം നൽകി മഞ്ചേരി എ.ജി ചർച്ചിന്റെ ക്രിസ്മസ് ആഘോഷം.അന്തിയുറങ്ങാൻ കിടപ്പാടമോ സ്ഥിര ഭക്ഷണമോ ഇല്ലാതെ തെരുവിൽ ജീവിക്കുകയും കിട്ടുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കുകയും ചെയ്തു പോരുന്ന മഞ്ചേരിയിലും പരിസര പ്രദേശത്തുമുള്ള ഭിക്ഷാടകരുൾപ്പെടെ തെരുവിന്റെ കഴിയുന്നവർക്കാണ് ക്രിസ്മസ് ദിനത്തിൽ മഞ്ചേരിയിലെ അസംബ്ലീസ് ഗോഡ് ചർച്ച് ഭാരവാഹികൾ ചിക്കൻ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം നൽകി വിരു ന്നൊരുക്കിയത്. നഗരസഭാംഗം അഡ്വ. പമരാജീവ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി ഹുസൈൻ വല്ലാഞ്ചിറ മുഖ്യാതിഥിയായിരുന്നു. പാസ്റ്റർ ജിനേഷ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.റിനോ കുര്യൻ, ഇ.കെ അൻ ഷിദ് തുടങ്ങിയവർ പ്രസംഗിച്ചു




- Advertisement -