ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് പി.വൈ.പി.എയുടെ 2021ലെ താലന്ത് പരിശോധന നടന്നു

അറന്നൂറ്റിമംഗലം: ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് പി.വൈ.പി.എയുടെ 2021ലെ താലന്ത് പരിശോധന ഐ.പി.സി എബനേസർ അറന്നൂറ്റിമംഗലം സഭയിൽ വെച്ച് ഡിസംബർ 18 ന് ഡിസ്ട്രിക്ട് പിവൈപിഎ സെക്രട്ടറി പാസ്റ്റർ സൈജുമോന്റെ അധ്യക്ഷതയിൽ നടന്നു. മാവേലിക്കര ഈസ്റ്റ്‌ സെന്റർ സെക്രട്ടറി പാസ്റ്റർ ജെയിംസ് എബ്രഹാം പ്രാർത്ഥിച്ചു ഉത്ഘാടനവും ചെയ്യുകയും അറന്നൂറ്റിമംഗലം എബനേസർ സഭ പാസ്റ്റർ പിസി റെജി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കോവിഡ് പ്രതിസന്ധികൾക്കിടയിലും നിരവധി പ്രവർത്തകർ വന്നു പങ്കെടുത്ത താലന്ത് പരിശോധന 3 സ്റ്റേജുകളിൽ നടന്നു.
70 പോയിന്റ് നേടി പ്രയർ സെന്റർ ഇറവങ്കര സഭ ഒന്നാം സ്ഥാനവും 53 പോയിന്റ് നേടി ഹെബ്രോൻ മങ്ങാരം സഭ രണ്ടാം സ്ഥാനവും 45 പോയിന്റ് നേടി പെനിയേൽ തട്ടാരമ്പലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രയർ സെന്റർ ഇറവങ്കര സഭയിലെ പ്രെയ്‌സി ബ്ലെസ്സൺ 26 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
പി.വൈ.പി.എ പ്രസിഡന്റ്‌ ജസ്റ്റിൻ രാജ്‌, വൈസ് പ്രസിഡന്റ്‌ റ്റിജു ജോസ്, ട്രഷറർ അജിൻ തോമസ്, കമ്മറ്റി അംഗം ബിബിൻ, പാസ്റ്റർ ലിജു പി സാമൂവൽ, റ്റിനു ജോസ്, മഹേഷ്‌, ജിജോ ജോർജ് എന്നിവർ താലന്ത് പരിശോധനയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply