ഐപിസി ഈസ്റ്റേൺ റീജിയൻ സോദരി സമാജത്തിന് പുതിയ നേതൃത്വം; ഡോ. ഷൈനി റോജൻ സാം (പ്രസിഡന്റ്)
വാർത്ത – നിബു വെള്ളവന്താനം
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ വുമൻസ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡിസംബർ 18 ശനിയാഴ്ച ഐപിസി ന്യൂയോർക്ക് സഭാ ഹോളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ ഡോക്ടർ ബാബു തോമസ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സഹോദരിമാരായ ഡോ ഷൈനി റോജൻ സാം (പ്രസിഡൻറ്), ഷിനു സാം (വൈസ് പ്രസിഡൻറ്), സിജി വർഗീസ് (സെക്രട്ടറി), എലിസബത്ത് എബ്രഹാം പ്രയ്സൻ (ട്രഷറർ), ജൂലിയ ജെറിൻ ജെയിംസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.