എക്സൽ ബൈബിൾ ക്വിസ് ഫൈനൽ മത്സരം
തിരുവല്ല: എക്സൽ പബ്ലിക്കേഷനും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തി വന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ 2021 ഡിസംബർ 18 ശനിയാഴ്ച 2 മണിക്ക് തിരുവല്ലയിൽ നടത്തപ്പെടുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും എബ്രായ ലേഖനത്തിൽ നിന്നുമാണ് ചോദ്യങ്ങൾ . വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ബിനു ജോസഫ് വടശ്ശേരിക്കര അറിയിച്ചു.
ക്വിസ് മാസ്റ്ററായി ജോബി കെ .സി പ്രവർത്തിക്കും. മീറ്റിംഗിന് എക്സൽ ടീം നേതൃത്വം വഹിക്കും. ഓൺലൈനിലും മത്സരിക്കാൻ അവസരമുണ്ടാകുമെന്ന് അനിൽ ഇലന്തൂർ അഭിപ്രായപ്പെട്ടു. ആനി ഉമ്മൻ മുഖ്യ അഥിതി ആയിരിക്കും. കിരൺ കുമാർ, ബെൻസൺ വര്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകും. തിരുവല്ല ഒലിവ് തിയോളജിക്കൽ സെമിനാരിയുടെ ക്യാമ്പസിൽ വച്ചാണ് മത്സരം നടക്കുന്നത്.




- Advertisement -