കുന്നംകുളം സെന്റർ പി. വൈ.പി എ ക്ക് പുതിയ നേതൃത്വം
കുന്നംകുളം: ഐ പി സി കുന്നംകുളം സെന്റർ പി വൈ പി എ ക്ക് പുതിയ നേതൃത്വം. ഐ പി സി പോർക്കുളം രഹബോത്ത് സഭ ഹാളിൽ വെച്ചു നടന്ന ജനറൽ ബോഡിയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് പാസ്റ്റർ വിനോദ് ഭസ്കർ, ആക്ടിങ് സെക്രട്ടറി മെബിൻ കുര്യൻ, വൈസ് പ്രസിഡന്റ് ആശിഷ് ജോർജ് ട്രഷറർ ജോജു ജോസഫ് എന്നിവർ സംസാരിച്ചു.
2022-2025പ്രവർത്തനവർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷധികാരി പാസ്റ്റർ സാം വർഗീസ്,പ്രസിഡന്റ് ഇവാ: സാം സി കെ, വൈസ് പ്രസിഡണ്ട് ബ്രദർ ജോജു ജോസഫ്, സെക്രട്ടറി ബ്രദർഷിജു പനക്കൽ,ജോയിന്റ് സെക്രട്ടറി ബ്രദർ അജോ എം ജോസ്, ട്രഷറർ ബ്രദർആശിഷ് ജോർജ് പബ്ലിസിറ്റി കൺവീനർ ബ്രദർ ഇവാൻസ് സി വി, താലന്ത് കൺവീനർ ബ്രദർ സെരൂബ് കെ ബേബി കമ്മറ്റി അംഗങ്ങൾ ബ്രദർ സീക്കോപോളി ,സിസ്റ്റർ ലിജി ജിജി, സിസ്റ്റർ എലിസബത്ത് ജോജു എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.