ഐ. പി. സി. കുണ്ടറ സെൻ്ററിന് പുതിയ ഭാരവാഹികൾ
കൊല്ലം/ കുണ്ടറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിന് 2021-2022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 11 ന് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വി. വൈ. തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഭാരവാഹികൾ പാസ്റ്റർ വി. വൈ. തോമസ് (പ്രസിഡൻ്റ്), പാസ്റ്റർ ഉല്ലാസ് ജോയ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം (സെക്രട്ടറി), പാസ്റ്റർ ബിജു ചാക്കോ (ജോയൻ്റ് സെക്രട്ടറി), ബ്രദർ പൊന്നൂസ് (ട്രഷറർ), ബ്രദർ നസ്രായൻ ജോർജുകുട്ടി (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ രാജു തോമസ്, പാസ്റ്റർ ജോൺ സാമുവൽ, ഇവാ: കുഞ്ഞുമോൻ വർഗീസ്, ബ്രദർ ജോൺസൻ, ബ്രദർ സ്റ്റാൻലി തോമസ്, ബ്രദർ മഹേഷ് (കമ്മിറ്റി മെമ്പേഴ്സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.