പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ്: രണ്ടാമത് ആഗോള കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

മസ്കറ്റ്: മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭയായ പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റിന്റെ രണ്ടാമത് ആഗോള കുടുംബ സംഗമം ഡിസംബർ 15, 16 (ബുധൻ, വ്യാഴം) തീയതികളിൽ നടത്തപ്പെടും.

ലോകത്തിന്റെ എല്ലാ വൻകരകളിലുമുള്ള ഒ പി എ കുടുംബാംഗങ്ങളുടെ ഈ ആത്മീയ സംഗമം സൂം പ്ലാറ്റ്ഫോമിലാണ് (സൂം ഐ ഡി : 81558433942) നടത്തപ്പെടുക. വൈകിട്ട് 7. 30 മുതൽ (ഒമാൻ സമയം) നടത്തപ്പെടുന്ന സമ്മേളനത്തിൽ സഭാംഗങ്ങളോടൊപ്പം ഒ പി എ യുടെ സ്ഥാപകാംഗങ്ങൾ, വിവിധ സഭ നേതാക്കൾ, മുൻകാല ശുശ്രൂഷകൻമാർ മുൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

എണ്ണമില്ലാത്ത ദൈവീക കരുതലിന്റെയും നടത്തിപ്പിന്റെയും മധുര സ്മരണകൾ പുതുക്കപ്പെടുന്ന ഈ മഹാ സമ്മേളനം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജിന്റെ അധ്യക്ഷതയിൽ സഭാ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply