ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഒന്നാമത് വാർഷിക കോൺഫറൻസിന് അനുഗ്രഹീത സമാപ്തി

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഒന്നാമത് വിർച്വൽ വാർഷിക കോൺഫറൻസ് സമാപിച്ചു. ഡിസംബർ 10 വെള്ളിയാഴ്ച രാവിലെ 10:30ന് ആരംഭിച്ച യോഗങ്ങൾ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു ഉത്ഘാടനം ചെയ്തു. അപ്പോസ്തല പ്രവർത്തികൾ 5:15 ആധാരമാക്കി “കണ്ണുനീരോടെ, അനുതാപത്തോടെ ഒരു ദൈവീക പ്രവർത്തിക്കായി ദൈവത്തിങ്കലേക്ക് മടങ്ങുവാൻ” ഇവാ. ആഷേർ മാത്യു ഉദ്ബോധിപ്പിച്ചു.
പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ടിജോ മാത്യു കാനഡ, പാസ്റ്റർ എബിഎബ്രഹാം പത്തനാപുരം, പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര, പാസ്റ്റർ എബി ഐരൂർ എന്നിവർ മുഖ്യപ്രഭാഷകർ ആയിരുന്നു.
ഇവാ.എബിൻ അലക്സ്, പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ ബ്രൈറ്റ് എബ്രഹാം, ബ്രദർ ഷിജിൻ ഷാ തുടങ്ങിയവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫെയ്സ് ബുക്കിലൂടെയും യുട്യൂബിലൂടെയും അനേകർ തത്സമയം വീക്ഷിച്ചു. കാനഡയിലെ വിവിധ പ്രാദേശിക സഭകളിൽ നിന്നുള്ള ശുശ്രൂഷകൻമാരും വിശ്വാസികളും പങ്കെടുത്തു.
രണ്ട് ദിവസങ്ങളിൽ നടന്ന കോൺഫറൻസിൽ പവർ മീറ്റിംഗ്, ഫാമിലികൾക്കും യുവജനങ്ങൾക്കും വേണ്ടി നടന്ന പ്രത്യേക സെഷനുകൾ, ഉത്തേജനാത്മമായ ഉണർവ്വ് യോഗങ്ങൾ, തുടങ്ങിയവ പ്രത്യേകതകളായിരുന്നു. ഈ കോൺഫറൻസിനോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ മീഡിയ വിഭാഗം തയ്യാറാക്കിയ പ്രത്യേക കോൺഫറൻസ് സപ്ലിമെൻറ് പുറത്തിറക്കി.
കാനഡയിലെ വിവിധ പ്രാദേശിക സഭകളിൽ നിന്നുള്ള ദൈവദാസന്മാരും ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഭാരവാഹികളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ചാപ്റ്ററിന്റെ രണ്ടാമത് വാർഷിക കോൺഫറൻസ് വിപുലമായ രീതിയിൽ അടുത്ത വർഷം നടത്തുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

കാനഡയിലെ ഇതര മലയാളി ദൈവദാസൻമാരേയും വിശ്വാസി സമൂഹത്തേയും ഈ ആത്മീക സംഗമത്തില്‍ പങ്കാളികളാകാനുള്ള ഒരുക്കങ്ങളാണ്‌ ഭാരവാഹികള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply