ആശ്രയ പി.എസ്.നാഥിന് കേന്ദ്ര സർക്കാർ രാഷ്ട്രീയ ആവിഷ്കാർ യോജന ക്വിസിൽ രണ്ടാം സ്ഥാനം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആവിഷ്കാർ യോജനയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9ന് തിരുവനന്തപുരം പേട്ടയിൽ നടന്ന എൽ. പി ഉപജില്ല തല ക്വിസ് കോംപറ്റീഷനിൽ കുടപ്പനക്കുന്ന് ഗവണ്മെന്റ് മോഡൽ യൂ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആശ്രയ പി.എസ്.നാഥ്
രണ്ടാം സ്ഥാനം നേടി. ശാരോൻ ഫെല്ലോഷിപ് ചർച്ച് തിരുവനന്തപുരം സൗത്ത് സെക്ഷനിലെ കുടപ്പനക്കുന്ന് സഭാ ശുശ്രുഷകനായ പാസ്റ്റർ പ്രവീൺ കുമാറിന്റെ മകളാണ്.