ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സി ഇ എം – സൺഡേ സ്കൂൾ സംയുക്ത സമ്മേളനം ഡിസംബർ 4 ന്
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ വിർച്വൽ ജനറൽ കൺവൻഷനോടനുബന്ധിച്ചു ഡിസംബർ 4 ന് രാവിലെ 10 മുതൽ 1 മണി വരെ സി ഇ എം – സൺഡേ സ്കൂൾ സംയുക്ത സമ്മേളനം നടക്കും. പാസ്റ്റർ ജെയിസ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തും. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ് സൺഡേ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി തങ്കച്ചൻ കെ തുടങ്ങിയവർ നേതൃത്വം നൽകും. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ക്രിസ്ത്യൻ ലൈവിൽ ഉണ്ടായിരിക്കും.