ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ‘സണ്ടേസ്‌കൂള്‍ ഡേ’ ഡിസംബര്‍ 5 ന്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5 ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ വൈകിട്ട് 5 ന് കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി വെര്‍ച്ച്വലായിരിക്കും ആഘോഷ പരിപാടികള്‍ നടക്കുന്നത്. സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് ഉദ്ഘാടനം ചെയ്യും. ദൈവസഭയുടെ നേതൃത്വ നിരയും ശുശ്രൂഷകരും അദ്ധ്യാപകരും മാതാപിതാക്കളും സണ്ടേസ്കൂൾ കുട്ടികളും സമ്മേളനത്തില്‍ പങ്കെടുക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് ബോര്‍ഡ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.