ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം നടന്നു
ഫുജൈറ: ഗിഹോൺ സെമിനാരി മിഡിൽ ഈസ്റ്റ് മൂന്നാമത് ബിരുദദാന സമ്മേളനം ഡയറക്ടർ റവ. ഡോ. എം. വി സൈമണിന്റെ അധ്യക്ഷതയിൽ യുണൈറ്റഡ് ചർച്ചു ഹാളിൽ വച്ചു നടന്നു. ബി.റ്റിച്ച്, എം.ഡിവ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു.
മുഖ്യാതിഥികളായിരുന്ന റവ. ജെസെ ബർന്നൻ (യു എസ്. എ), റവ. ലിറോയി ഹാരിസ് (യു.എസ്. എ) എന്നിവർ സന്ദേശം നൽകി. സമ്മേളനത്തിന് ചെയർമാൻ കുര്യൻ തോമസ്, രെജിസ്ട്രാർ പാസ്റ്റർ ജോൺസൻ ബേബി, പ്രിൻസിപ്പൽ, റവ. കെ. എസ് എബ്രഹാം, അഡ്മിനിട്രേറ്റർ എം.ജെ. തോമസ്, മീഡിയ സെക്രട്ടറി ഡഗ്ളസ് ജോസഫ്, ഫാക്കറ്റി അംഗങ്ങളായ പ്രൊഫ. ജോർജി, പ്രൊഫ. ബിനുരാജ് , റെവ. മാണി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.
മൺപാത്രത്തിലെ നിധി എന്നതായിരുന്നു ഗ്രാജുവേഷൻ തീം. പാസ്റ്റർ ജോസ് വെങ്ങൂർ, പി.എം തോമസ്, പാസ്റ്റർ പി. ജെ സാമുവൽ എന്നിവർ പ്രാർത്ഥന ശ്രുശ്രുഷ നിർവഹിച്ചു. വിദ്യാർഥികളെ പ്രതിനിധികരിച്ചു പാസ്റ്റർ ജസ്റ്റിൻ ഫ്രാങ്ക്‌ളിൻ, ഏലിസബത്ത്, ഷിബു ജോയി, സ്റ്റാൻലി, ഹാബേൽ ബിജു, അനിത ഗോപാൽ പ്രസംഗിച്ചു. പ്രയിസ് കുര്യൻ, റെജി വർഗിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
തീയോളജി പഠനത്തിന് മിഡിൽ ഈസ്റ്റിലെ പ്രമുഖ സ്ഥാപനമാണ് ജി. റ്റി. എസ്. രണ്ടായിരത്തി പതിനഞ്ചിൽ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ വിദേശരാജ്യങ്ങളിലും, ഷാർജ, റാസ് അൽ കൈമ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു.