ഭാരതപ്പുഴ കൺവൻഷൻ ഇന്ന് മുതൽ; ഓൺലൈൻ മാധ്യമങ്ങളിലൂടെ വീക്ഷിക്കാം
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും.
കോവിഡിൻ്റെ കർശന നിയന്ത്രണമുള്ളതിനാൽ പതിവുപോലെ പുഴയുടെ മണൽതിട്ടയിൽ ഇപ്രാവശ്യം കൺവൻഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.
ഇവാ. ജെയിസൺ കെ.ജോബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പ്രസിദ്ധ ഗായകരായ സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി എന്നിവരും പങ്കെടുക്കും.
പാസ്റ്റർമാരായ ഇ.പി.വർഗീസ് (പ്രസിഡൻ്റ്), കെ.കെ.വിൽസൺ, വി.എം രാജു (വൈസ് പ്രസിഡൻ്റ്മാർ) സഹോദരന്മാരായ പി.കെ.ദേവസി (സെക്രട്ടറി), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നല്കും.
വിവിധ മാധ്യങ്ങളുടെ യൂട്യൂബിലും ഫെയ്സ് ബുക്കിലും തത്സമയം വീക്ഷിക്കാം.




- Advertisement -