ദുരന്ത മേഖലയിൽ സന്നദ്ധപ്രവർത്തനവുമായി വൈ.പി.ഇ
കോട്ടയം: പ്രകൃതി ദുരന്തം വിതച്ച കൂട്ടിക്കൽ കൊക്കയാർ പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി. വൈ.പി. ഇ സ്റ്റേറ്റ് ബോർഡും കോട്ടയം
സോണൽ കമ്മറ്റിയുമാണ്
പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകിയത്. നാല്പതോളം വൈ.പി ഇ വോളൻന്റിയേള്സ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് കൂട്ടിക്കൽ കൊക്കയാർ പ്രദേശങ്ങളിലെ
പല വീടുകളും താമസയോഗ്യമാക്കി
നൽകാൻ വൈ പി ഇ പ്രവർത്തകർക്ക് കഴിഞ്ഞു.
രക്ഷാധികാരി ഷിജു മത്തായി കോഡിനേറ്റർ സാബു കൊച്ചുമ്മനും സെക്രട്ടറി ബ്രദർ ലിബിനും നേതൃത്വം നൽകി
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ . പാസ്റ്റർ പി എ ജെറാൾഡ് ( വൈ.പി.ഇ പ്രസിഡന്റ്) പാസ്റ്റർ കെ ജി ജോൺ, വി പി തോമസ്, വൈ. പി. ഇ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ മാത്യു ബേബി, ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് ബ്രദർ ബിനോ ഏലിയാസ് ബ്രദർ സജി കുമ്മട്ടിയിൽ, ബ്ര വിനോദ് പാസ്റ്റർ സജി മുട്ടം ബോർഡ് അംഗങ്ങളായ പാസ്റ്റർ ജെയിംസ് പി ജെ പാസ്റ്റർ ബൈജു തങ്കച്ചൻ ഡോ. ബെൻസി, പാസ്റ്റർ ബിനു കെ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി


- Advertisement -