ഇമ്മാനുവൽ മിനിസ്ട്രീസ് പതിനഞ്ചാം വാർഷികവും ഒന്നാമത് സൂം മീറ്റിംഗ് ആനിവേഴ്സറിയും
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ സിജു മാത്യുവിന് ലഭിച്ച ദർശന പ്രകാരം 2005ൽ പ്രാർത്ഥിച്ച് ആരംഭിച്ച “ഇമ്മാനുവൽ മിനിസ്ട്രി” അദ്ദേഹം നിത്യതയിൽ ചേർക്കപ്പെട്ട തിനുശേഷവും യാതൊരു വിഘ്നവും കൂടാതെ കഴിഞ്ഞ 15 വർഷവും കൊല്ലം കേന്ദ്രമാക്കി മുന്നോട്ടുകൊണ്ടുപോകാൻ സിസ്റ്റർറാണി സിജുവിനെ കർത്താവ് സഹായിച്ചു. കൊറോണ മഹാമാരിയുടെ സമയത്ത് കഴിഞ്ഞവർഷം ഒക്ടോബർ മാസം സൂം പ്ലാറ്റ്ഫോമിൽ ആരംഭിച്ച യോഗങ്ങൾ ദിവസവും നടന്നുവരുന്നു.
ഒക്ടോബർ 16ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ഇമ്മാനുവൽ മിനിസ്ട്രീസിന്റെ വാർഷിക കൂട്ടായ്മ നടക്കും.
പാസ്റ്റർ തോമസ് മാത്യു(മണക്കാല) പ്രസംഗിക്കും. യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി
ഇമ്മാനുവൽ മിനിസ്ട്രിക്ക് വേണ്ടി
സിസ്റ്റർ റാണി സിജു(കൊല്ലം) അറിയിച്ചു.




- Advertisement -