യു.പി.എഫ്, യു.എ.ഇ: സുവിശേഷ മഹായോഗം. ഒക്ടോബർ 18 മുതൽ
ദുബായ്: യു.പി.എഫ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഒക്ടോബർ 18, 19, 20 തീയതികളിൽ സൂമിലൂടെ നടക്കും. സുവിശേഷ യോഗങ്ങളുടെ ഉദ്ഘാടനം യു.പി.എഫ് പ്രസിഡന്റ് പാസ്‌റ്റർ കോശി ഉമ്മൻ നിർവ്വഹിക്കുന്നു.
യു.എ.ഇ സമയം വൈകുന്നേരം 7.30 ന് ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി), പാസ്റ്റർ പി.സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും.