സി.ഇ.എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 മുതൽ 6 വരെ

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 മുതൽ 6 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ദൈവത്തിനായി ജീവിക്കുക’ എന്നതാണ് ചിന്താവിഷയം. കിഡ്സ് ക്യാമ്പ്, വിഷയാധിഷ്ഠിത ക്ലാസ്സുകൾ, ഇന്ററാക്ടീവ് സെഷൻ, മിഷൻ ചലഞ്ച് തുടങ്ങിയവ ഉണ്ടായിരിക്കും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply