കോട്ടയം: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ഗാന്ധി നഗർ യൂണിറ്റ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോസഫിനെയും കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോണിനെയും ആദരിച്ചു. സെപ്റ്റംബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഒളശ്ശ റെവലേഷൻ സഭയിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് അധ്യക്ഷൻ ആയിരുന്നു. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടിവി തോമസ് യോഗം ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പാസ്റ്റർ വൈ അച്ചൻകുഞ്ഞു പ്രവർത്തന വിശദീകരണം നൽകി. പാസ്റ്റർമാരായ പി. ജി വർഗീസ്, ബിജു ഉള്ളാട്ടിൽ, സുവിശേഷകരായ മാത്യു പാമ്പാടി, മാത്യു മുണ്ടമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. സൗണ്ട് ഓഫ് റെവലേഷൻ കോയർ ഗാനങ്ങൾ ആലപിച്ചു.






- Advertisement -