പി. സി. ഐ കോട്ടയം ജില്ലാ പ്രവർത്തന ശ്രേഷ്ഠ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കോട്ടയം: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ ഈ വർഷത്തെ മികച്ച പ്രവർത്തനം കാഴ്ച വച്ച പ്രവർത്തകർക്ക് ഉള്ള പ്രവർത്തന ശ്രേഷ്ഠ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ്‌ എന്ന നിലയിൽ മികച്ച പ്രവർത്തന നടത്തി ഇപ്പോൾ സ്റ്റേറ്റ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെയിംസ് ജോസഫിനു മികച്ച നേതൃപാടവ പുരസ്‌കാരം നൽകി ആദരിച്ചു. മികച്ച ജീവ കാരുണ്യ പ്രവർത്തകന് ഉള്ള ജീവ ശ്രേഷ്ഠ പുരസ്‌കാരം പി. സി. ഐ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിതിൻ വെള്ളക്കോട്ടിനു നൽകി. മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം പി. സി. ഐ കോട്ടയം ജില്ലാ വർക്കിങ് പ്രസിഡന്റും, പി. സി. ഐ ഗാന്ധി നഗർ യൂണിറ്റ് പ്രസിഡന്റുമായ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് അർഹനായി. പാസ്റ്റർ രാജീവ്‌ ജോൺ ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് പ്രസിഡന്റ്‌ കൂടിയാണ്. കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോൺ അധ്യക്ഷനായ യോഗത്തിൽ നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.പാസ്റ്റർമാരായ കെ. ഒ ജോൺസൻ, ബിനോയ്‌ ചാക്കോ, സാജു ജോൺ, വി വി വർഗീസ്, സുവിശേഷകന്മാരായ മാത്യു പാമ്പാടി, ജോസഫ് ചാക്കോ, ജോർജ്, പി ഡബ്ല്യൂ. സി ഭാരവാഹികളായ ബിജോ ജോസ് അതുല്യ, എൽസമ്മ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply