ശാരോൻ ഗുജറാത്ത് സെന്റർ സൺഡേ സ്‌കൂൾ ‘ഇൻ ഹിസ് ഹാൻഡ്‌സ്’ ഒക്ടോബർ 2 ന്
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്‌കൂൾ അസോസിയേഷൻ ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് രാവിലെ 10 മുതൽ 12 മണി വരെ ‘ഇൻ ഹിസ് ഹാൻഡ്‌സ്’ എന്ന പേരിൽ ആത്മീയ സമ്മേളനം നടക്കും. പാസ്റ്റർ ജോണ് ഫിലിപ്പിന്റെ നേതൃത്വത്തിൽ പപ്പറ്റ് ഷോയും മറ്റും ഉണ്ടായിരിക്കും. സെന്റർ ചെയർമാൻ പാസ്റ്റർ അനിൽകുമാർ ജോണ്, സെക്രട്ടറി സിജു പള്ളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.