ജോമോൻ ജോയിയ്ക്ക് ഡോക്ടറേറ്റ്
അടൂർ: രസതന്ത്ര ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി കൊല്ലം പോരുവഴി സ്വദേശി. ഐപിസി കൊല്ലം നോർത്ത് സെന്ററിലെ ശുശ്രൂഷകനായ പാസ്റ്റർ ജെ ജോയിയുടെ മകൻ ജോമോൻ ജോയിയാണ് ഈ നേട്ടത്തിന് അർഹനായത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും THERMOPLASTIC TOUGHENED EPOXY BASED BLENDS AND NANOCOMPOSITES എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഐപിസി എബനേസർ ഇടയ്ക്കാട് സഭാംഗമായ ജോമോൻ യുവജന സംഘടനാ രംഗത്തും സജീവമാണ്. അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിൽ വൈസ് പ്രസിഡണ്ട് ആണ്. 15 വർഷത്തെ സംഘടനാ പരിചയമുള്ള അദ്ദേഹം മികച്ച മാതൃക അധ്യാപകൻ കൂടിയാണ്. വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിൽ അധ്യാപകനായും, കൗൺസിലർ, യുവജന പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
മാവേലിക്കര ബിഷപ്പ് മൂർ കോളേജിലാണ് ബിരുദ ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിത വെല്ലുവിളികളെയും തരണം ചെയ്താണ് ജോമോൻ ഈ നേട്ടം കൈവരിച്ചത്.